നാറാത്ത് ഗ്രാമോത്സവത്തിന് വർണ്ണാഭമായ തുടക്കം; വിളംബര ഘോഷയാത്ര ശ്രദ്ധേയമായി

Kannadiparamba online news

അനീസ് കെ.വി ✍️

നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തിന് ഇന്ന് (വെള്ളിയാഴ്ച) തുടക്കമായി. ഗ്രാമോത്സവത്തിന് മുന്നോടിയായി നടത്തിയ സാംസ്‌കാരിക വിളംബര ഘോഷയാത്ര നാടിന് ഉത്സവഛായ നൽകി.
വൈകുന്നേരം നാലുമണിക്ക് നാറാത്ത് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച വർണ്ണാഭമായ ഘോഷയാത്ര കണ്ണാടിപ്പറമ്പ് അമ്പല മൈതാനിയിൽ സമാപിച്ചു.
പ്രധാന ആകർഷണങ്ങൾ:
ഘോഷയാത്രയിൽ തൃശ്ശൂരിൽ നിന്നുള്ള പുലിക്കളി, ചെഗുവേരയുടെ നാസിക്ക് ബാൻഡ്, വനിത ശിങ്കാരിമേളം, ഒപ്പന, വിവിധ വേഷങ്ങൾ എന്നിവ അണിനിരന്നു. നാടൊന്നാകെ ഒഴുകിയെത്തിയ വൻ ജനാവലിയുടെ പങ്കാളിത്തം ഘോഷയാത്രയെ ശ്രദ്ധേയമാക്കി.

ഘോഷയാത്രയ്ക്ക് ശേഷം നടന്ന ഉദ്ഘാടന സമ്മേളനത്തിൽ നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള സ്വാഗതം പറഞ്ഞു. നാറാത്ത് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് രമേശൻ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ ഷാജി, ശരത് ആരമ്പൻ, കാണിചന്ദ്രൻ, ഷീബ തുടങ്ങിയവർ പങ്കെടുത്തു. നാറാത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നന്ദി പറഞ്ഞു.
തുടർന്ന്, ഇൻസ്റ്റഗ്രാം റീൽസിലൂടെ ശ്രദ്ധേയരായ മാളവിക രഞ്ജിത്ത്, അനാമിക രഞ്ജിത്ത് എന്നിവരുടെ ചെണ്ടമേളം അരങ്ങേറി.

രാത്രി നടക്കേണ്ടിയിരുന്ന പ്രമുഖ നാടൻപാട്ട് ഗായിക പ്രസീത ചാലക്കുടിയുടെ നാടൻപാട്ട് പരിപാടി മഴ കാരണം മാറ്റിവെച്ചു. പ്രസീത ചാലക്കുടിയുടെ പ്രോഗ്രാം തിങ്കളാഴ്ചത്തേക്ക് പുനഃക്രമീകരിച്ചതായി സംഘാടകർ അറിയിച്ചു.
ഗ്രാമോത്സവ പരിപാടികൾ അടുത്ത ദിവസങ്ങളിലും തുടരും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!