അനീസ് കെവി ✍️
നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗ്രാമോത്സവം 2025 ഒക്ടോബർ 17, 18, 19 തീയതികളിൽ വിവിധ പരിപാടികളോടെ നടക്കും. മന്ത്രിമാർ, സിനിമാ താരങ്ങൾ, സാംസ്കാരിക നായകർ എന്നിവർ പങ്കെടുക്കുന്ന ഈ ഉത്സവം പഞ്ചായത്തിന്റെ വലിയ സാമൂഹ്യ-സാംസ്കാരിക ആഘോഷമായി മാറും.
പ്രധാന പരിപാടികൾ: സാംസ്കാരിക ഘോഷയാത്ര, ഉദ്ഘാടന സദസ്സ്, എക്സിബിഷൻ, വികസന സദസ്സ്, സാംസ്കാരിക സായാഹ്നം എന്നിവയാണ് ഗ്രാമോത്സവത്തിന്റെ ഭാഗമായി നടക്കുന്നത്.
ഉദ്ഘാടനം ഒക്ടോബർ 17-ന്
ഗ്രാമോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര ഒക്ടോബർ 17 വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് നാറാത്ത് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച് കണ്ണാടിപറമ്പ് അമ്പല മൈതാനിയിൽ സമാപിക്കും.
വൈകുന്നേരം 5 മണിക്ക് കണ്ണാടിപറമ്പ് അമ്പല മൈതാനത്ത് നടക്കുന്ന ഉദ്ഘാടന സമ്മേളനം രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ സ്വാഗതം പറയും. അഴിക്കോട് നിയോജക മണ്ഡലം MLA കെ.വി. സുമേഷ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ. രത്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ഷാജിർ, നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്യാമള കെ., ജില്ലാ പഞ്ചായത്ത് മെമ്പർ കെ. താഹിറ എന്നിവർ ആശംസകൾ അർപ്പിക്കും.
കലാപരിപാടികൾ ഒക്ടോബർ 18-ന്
ഒക്ടോബർ 18 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും. അംഗൻവാടി കലാമേള, കേരളോത്സവം സംസ്ഥാന ജില്ലാ മത്സരങ്ങളി മികവു തെളിയിച്ച കലാ മത്സരങ്ങളുടെ അവതരണം എന്നിവ ഉണ്ടാകും. തിരുവാതിര, മാർഗം കളി, ദഫ്മുട്ട്, ഒപ്പന, ഗ്രൂപ്പ് ഡാൻസ്, വട്ടപ്പാട്ട്, സംഘനൃത്തം, സിനിമാറ്റിക്ക് ഡാൻസ്, നാടൻപാട്ട് തുടങ്ങിയ വൈവിധ്യമാർന്ന കലാരൂപങ്ങൾ വേദിയിലെത്തും.
സമാപനം ഒക്ടോബർ 19-ന്
ഒക്ടോബർ 19 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനവും ആദരവ് സമ്മേളനവും നടക്കും.
വികസന സദസ്സ് 21-ന്
ഗ്രാമോത്സവത്തിന്റെ ഭാഗമായുള്ള നാറാത്ത് വികസന സദസ്സ് ഒക്ടോബർ 21 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടക്കും. ബഹു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വികസന സദസ്സ് ഉദ്ഘാടനം ചെയ്യും. MLA കെ.വി. സുമേഷ് അദ്ധ്യക്ഷനായിരിക്കും.




വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

