അന്താ രാഷ്ട്ര ഭക്ഷ്യ ദിനത്തിൽ അച്ചുവേട്ടനെ ആദരിച്ച് കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ

Kannadiparamba online news

കണ്ണാടിപ്പറമ്പ്: അന്താരാഷ്ട്ര ഭക്ഷ്യ ദിനത്തിൽ കണ്ണാടിപ്പറമ്പിലെ ആദ്യകാല ഹോട്ടൽ വ്യാപാരിയും രുചി വൈവിധ്യത്തിൻ്റെ കലവറയുമായ അച്ചുവേട്ടനെ ആദരിച്ചു. 1958 ൽ തുടങ്ങിയ സൗമ്യ ഹോട്ടലിലിൻ്റെ കാലം മുതൽ അച്ചുവേട്ടൻ്റെ ഹോട്ടൽ വിഭവങ്ങളുടെ കൈപ്പുണ്യത്തിൻ്റെ രുചിയറിയാത്തവർ കണ്ണാടിപ്പറമ്പിലും പരിസര പ്രദേശത്തും വിരളമാണ്. അച്ചുവേട്ടൻ്റെ കടയിൽ എല്ലാം പലഹാരങ്ങൾക്കും ഒരു തനി നാടൻ രുചിയുണ്ടായിരുന്നു അതു കൊണ്ട് തന്നെ കഴിച്ചവർ തന്നെ വീണ്ടും വീണ്ടും സൗമ്യ ഹോട്ടലിൽ എത്തി. അതിൽ പോറോട്ടയും ചിക്കൻ കറിയുടെയും രുചി ഇന്നും കഴിച്ചവരുടെ നാവിൽ നിന്നു മാറില്ല. കാലം കടന്നു പോയെങ്കിലും ഫാസ്റ്റ് ഫുഡ് തട്ടുകടകളുടെ കാലത്ത് അവയുടെ ഭവിഷത്തുകളെക്കുറിച്ച് അച്ചുവേട്ടൻ കുട്ടികളെ ഓർമ്മപ്പെടുത്തി. ചടങ്ങിൽ അച്ചുവേട്ടനെ സ്കൂൾ പ്രധാന അധ്യാപിക രമ്യ രാജനും പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി പാറപ്രവും ചേർന്ന് പോന്നാട അണിയിച്ച് ആദരിച്ചു. അന്താരാഷ്ട്ര ഭക്ഷ്യ ദിനത്തിൽ കണ്ണാടിപ്പറമ്പ് എൽ.പി. സ്കൂളിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി. അച്ചുതൻ.പതിനാലാം വാർഡ് അംഗൻവാടി കുട്ടികളും പങ്കു ചേർന്ന ചടങ്ങിൽ പ്രധാന അധ്യാപിക രമ്യാ രാജൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി പാറപ്രം അദ്ധ്യക്ഷനായി. എസ്. ആർ. ജി. കൺവീനർ നിഷ കെ.വി. നന്ദി രേഖപ്പെടുത്തി. അംഗനവാടി ടീച്ചർ കെ.വി. രജിത കുട്ടികൾക്ക് പലഹാര പാട്ടുകൾ പാടി കൊടുത്തു കുട്ടികൾ ഏറ്റുപാടി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!