സി.ഡി. പ്രകാശനം നടത്തി: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്

Kannadiparamba online news
Screenshot

നാറാത്ത്: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് സമ്മേളന പ്രചരണ ഗാനം പ്രകാശനം ചെയ്തു.

മുസ്‌ലിം ലീഗ് അഴീക്കോട് മണ്ഡലം പ്രസിഡന്റ് പി.വി. അബ്ദുള്ള മാഷ്, മണ്ഡലം സെക്രട്ടറി മുഹമ്മദലിക്ക് സിഡി നൽകി പ്രകാശനം നിർവഹിച്ചു.

അഴീക്കോട് മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറി അഷ്‌കർ കണ്ണാടിപറമ്പയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ.കെ. ഷിനാജ്, അഴീക്കോട് മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് നബീൽ പാറപ്പുറം, സെക്രട്ടറി മിസ്ബാഹ് പുല്ലൂപ്പി, ഹാരിസ് ബി തുടങ്ങിയവർ പങ്കെടുത്തു.

സമ്മേളന പ്രചരണ ഗാനം യുവതയുടെ ശബ്ദമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!