തൊഴിലുറപ്പ് ജീവനക്കാർക്ക് തൊഴിൽ നൽകാത്തതിൽ കോൺഗ്രസ്സ് പ്രതിഷേധിച്ചു – നാറാത്ത് പഞ്ചായത്തിന്റെ അനാസ്ഥയ്‌ക്കെതിരെ ആക്ഷേപം

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: നാറാത്ത് പഞ്ചായത്തിൽ തൊഴിൽ ഉറപ്പ് പദ്ധതിയിൽപ്പെട്ട ജീവനക്കാർക്ക് മാസങ്ങളായി തൊഴിൽ നൽകാത്തതിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രതിഷേധിച്ചു,ഇക്കാര്യത്തിൽ തൊഴിലുറപ്പു ജീവനക്കാരെ അണിനിരത്തി പഞ്ചായത്ത് ഉപരോധിക്കുമെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മുന്നറിയിപ്പ് നൽകി .

മറ്റു പഞ്ചായത്തുകൾ കേന്ദ്ര നിയമം അനുസരിച്ച് കൃത്യമായി തൊഴിൽ നൽകുമ്പോൾ നാറാത്ത് പഞ്ചായത്തിന്റെ അനാസ്ഥമൂലം തൊഴിലുറപ്പുകാർക്കു തൊഴിലുദിനങ്ങൾ നഷ്ടപ്പെടുന്നുവെന്ന് കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആരോപിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് പത്തു ലക്ഷത്തോളം രൂപ ചെലവഴിച്ച് കണ്ണാടിപ്പറമ്പ് അമ്പലമൈതാനിയിൽ നടത്തുന്ന മാമാങ്കം സാധാരണക്കാരുടെ നികുതിപ്പണം കൊണ്ടാണെന്നും സ്വന്തം അഴിമതിയെ മറയ്ക്കാനാണെന്നും വിവേകമുള്ള LDF പ്രവർത്തകർ ഇക്കാര്യത്തിൽ പ്രതികരിക്കണമെന്നും കോൺഗ്രസ്സ് അഭ്യര്ഥിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!