യുവതലമുറയെ ലഹരിയിൽ നിന്ന് മോചിപ്പിക്കാൻ സ്റ്റാമ്പ് ശേഖരണം പ്രോത്സാഹിപ്പിക്കണം – ജഡ്ജ് ആർ. എൽ. ബൈജു

Kannadiparamba online news

കണ്ണൂർ: യുവതലമുറയെ ലഹരിപ്രേരണയിൽ നിന്ന് മാറിക്കൊണ്ടു നല്ല ഹോബികളിലേക്ക് നയിക്കാൻ സ്റ്റാമ്പ് ശേഖരണം മികച്ച മാർഗമാണെന്ന് കണ്ണൂർ കുടുംബ കോടതി ജഡ്ജ് ആർ. എൽ. ബൈജു അഭിപ്രായപ്പെട്ടു.

കണ്ണൂർ പോസ്റ്റൽ ഡിവിഷൻ സംഘടിപ്പിച്ച ‘കണ്ണൂർ പെക്സ് 2025’ സ്റ്റാമ്പ് എക്സിബിഷൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. “സമൂഹത്തോടുള്ള സ്നേഹവും സൗഹൃദവും അൽപം സാമ്പത്തികശേഷിയും ഉണ്ടെങ്കിൽ വളർത്തിയെടുക്കാൻ കഴിയുന്ന മനോഹരമായ ഹോബിയാണ് സ്റ്റാമ്പ് ശേഖരം,” ജഡ്ജ് ബൈജു പറഞ്ഞു.

നോർത്തേൺ റീജിയൻ പോസ്റ്റ് മാസ്റ്റർ ജനറൽ സയീദ് റാഷിദ് അധ്യക്ഷത വഹിച്ചു. കണ്ടൽക്കാട് സ്പെഷൽ കവർ പി.എം.ജി. പ്രകാശനം ചെയ്തു. ജഡ്ജ് ആർ.എൽ.ബൈജുവിന്റെ ചിത്രം പതിച്ച മൈ സ്റ്റാമ്പ് നോർത്തേൺ റീജിയൻ പോസ്റ്റൽ ഡയറക്ടർ വി.ബി. ഗണേഷ് കുമാർ ജഡ്ജിന് സമ്മാനിച്ചു.

വി.ബി. ഗണേഷ് കുമാർ, എ.പി.എം.ജി. വിഷ്ണു അംബരീഷ്, കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് സി.കെ.മോഹനൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡി. ഷൈനി, തലശ്ശേരി ഡിവിഷൻ സൂപ്രണ്ട് പി.സി. സജീവൻ എന്നിവർ പ്രസംഗിച്ചു.

100 ഫ്രെയിമുകളിലായി 1600-ലധികം സ്റ്റാമ്പുകൾ പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്.

നാളെ (വ്യാഴാഴ്ച) രാവിലെ 10ന് ആറാം ക്ലാസ്സിൽ നിന്ന് ഒമ്പതാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് കത്തെഴുത്ത് മത്സരം നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് ക്വിസ് മത്സരം, വൈകുന്നേരം തപാൽ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും അരങ്ങേറും.

ബർണ്ണശ്ശേരി ഇ.കെ. നായനാർ അക്കാദമി ഹാളിൽ ആരംഭിച്ച ദ്വിദിന സ്റ്റാമ്പ് പ്രദർശനം നാളെ സമാപിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!