കണ്ണൂർ : പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശപ്രകാരം പോലീസ് കേസെടുത്തു. ചിറക്കൽ പള്ളിക്കുന്നിലെ പി പി. പ്രവീണയുടെ പരാതിയിലാണ് കളമശേരിയിലെ പ്രൊഫഷണൽ സർവ്വീസ് ഇന്നോവേഷൻ പ്രൊപ്രൈറ്റർ അനന്തു കൃഷ്ണൻ, സീഡ് സൊസൈറ്റി കോഓർഡിനേറ്റർ പി. സമീർ ,പ്രമോട്ടർ കെ. രാജേശ്വരി എന്നിവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. 2024 സപ്തംബർ 18 നാണ് പരാതിക്കാരിയിൽ നിന്നും സബ് സിഡി വഴി സ്കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് 60,000 രൂപ ബേങ്ക് അക്കൗണ്ട് വഴി കൈപറ്റിയത്. പിന്നീട് സ്കൂട്ടറോ നൽകിയ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

