കണ്ണൂർ നടുവിലിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രജുലിൻ്റെ മരണം കൊലപാതകം

Kannadiparamba online news
Screenshot

ശ്രീകണ്ഠാപുരം : നടുവിലിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.നടുവിൽ പടിഞ്ഞാറെകവലയിലെ വി.വി.പ്രജുലിന്റെ(30)മരണമാണ് പൊലീസ് അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞത്.സംഭവവുമായി ബന്ധപ്പെട്ട് നടുവിൽ പോത്തുകുണ്ട് റോഡിലെ അബ്ദുൾ അസീസിന്റെ മകൻ വയലിനകത്ത് മിഥിലാജ്(26)നെ കുടിയാന്മല ഇൻസ്‌പെക്ടർ എം.എൻ.ബിജോയ് അറസ്റ്റു ചെയ്തു.

കഞ്ചാവ് കേസിൽ മാസങ്ങൾക്കു മുമ്പ് എക്‌സൈസ് ഇയാളെ അറസ്റ്റു ചെയ്തിരുന്നു.കഴിഞ്ഞ മാസം 25 നാണ് നടുവിൽ കോട്ടമലയിലെക്കുള്ള റോഡരികിൽ പ്രജുലിന്റെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് നടുവിൽ ടൗണിനടുത്തുള്ള എരോടിയിലെ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.കൂട്ടുപ്രതിയായ നടുവിൽ കിഴക്കേ കവലയിലെ ഷാക്കിർ ഒളിവിലാണ്.രാത്രിയിൽ കുളത്തിനടുത്ത് വച്ച് മരിച്ച പ്രജുലും പ്രതികളും തമ്മിൽ വാക്ക് തർക്കമുണ്ടായി.തുടർന്നുണ്ടായ മർദനത്തിൽ പരിക്കേറ്റ പ്രജുലിനെ കുളത്തിലേക്ക് തള്ളിയിടുകയുമായിരുന്നുവെന്നാണ് അറസ്റ്റിലായ പ്രതി പൊലിസ് ചോദ്യം. ചെയ്യലിൽ സമ്മതിച്ചത് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ നടന്ന പ്രജുലിൻ്റെ പോസ്റ്റ്‌മോർട്ടത്തിൽ ശരീരത്തിൽ മർദ്ദനമേറ്റതായ പാടുകൾ കണ്ടെത്തിയിരുന്നു.

പ്രജുലിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കുളത്തിൽ മൃതദേഹം കണ്ടത്.വി.വി നാരായണൻ , സരോജിനി ദമ്പതികളുടെ മകനാണ് പ്രജുൽ.സഹോദരൻ: രജിൽ.മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു.നടുവിൽ പ്രദേശത്ത് മയക്കുമരുന്ന് സംഘങ്ങൾ സജീവമാണ്. ഇവർക്കെതിരെ പൊലിസ് കർശനമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾക്ക് പരാതിയുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!