നാറാത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിന് കേളിക്കൊട്ടുണർവ്

Kannadiparamba online news

നാറാത്ത്: ഈ മാസം 16, 17, 18 തിയതികളിൽ നടക്കാനിരിക്കുന്ന നാറാത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ ചരിത്ര സമ്മേളനത്തിന് പ്രചാരണ താളം കൂട്ടുകയാണ് നാറാത്ത്. പ്രചരണാർത്ഥം നാറാത്ത് ശാഖ യൂത്ത് ലീഗ് നടത്തിയ “ചായ മക്കാനി” നാറാത്ത് ബസാറിൽ ശ്രദ്ധേയമായി.

ചായയും പലഹാരവും നൽകി ജനങ്ങളുമായി സൗഹൃദ സംഭാഷണം നടത്തി സമ്മേളനത്തിലേക്ക് ക്ഷണിച്ച പരിപാടി നാറാത്ത് ബസാറിൽ പുതുമയാർന്ന അനുഭവമായി. 17-ാം തീയതി വൈകുന്നേരം 3 മണിക്ക് നാറാത്ത് ബസാറിൽ നിന്ന് ആരംഭിക്കുന്ന യുവജന പ്രകടനത്തെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!