കണ്ണൂർ: മജ്ലിസുൽ ഉലമാഇസ് സഅദിയ്യീൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താജുൽ ഉലമ നൂറുൽ ഉലമ അനുസ്മരണ സമ്മേളനവും ജില്ലാ സഅദി സംഗമവും വളപട്ടണം കുന്നത്ത് പള്ളിയിൽ നടത്തി.
കാസർകോട് സഅദാബാദിൽ ഒക്ടോബർ 20, 21 തീയതികളിൽ നടക്കാനിരിക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ സനദ് ദാന സമ്മേളനത്തിന്റെ പ്രചരണാർത്ഥമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
സയ്യിദ് ഇബ്രാഹീം മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങ് സമസ്ത ജില്ലാ സെക്രട്ടറി പി.പി. അബ്ദുൽ ഹകീം സഅദി ഉദ്ഘാടനം ചെയ്തു. നസീർ സഅദി കയ്യങ്കോട് പ്രവർത്തന റിപ്പോർട്ടും, മുഹമ്മദലി സഅദി തെക്കുമ്പാട് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ക്ലാസിന് നേതൃത്വം നൽകി.
2025–2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ എം.യു.എസ്. കേന്ദ്ര ജനറൽ സെക്രട്ടറി അബ്ദുല്ല സഅദി ചിയ്യൂർ പ്രഖ്യാപിച്ചു.
പുതിയ ഭാരവാഹികൾ:
🔹 പ്രസിഡന്റ് – സയ്യിദ് ഇബ്രാഹിം മഷ്ഹൂർ സഅദി വളപട്ടണം
🔹 ജനറൽ സെക്രട്ടറി – അസ്ലം സഅദി പാറാൽ
🔹 ഫിനാൻസ് സെക്രട്ടറി – ഹാഫിള് ഷമീർ സഅദി നീർവേലി
🔹 വൈസ് പ്രസിഡന്റുമാർ – യഹ്കൂബ് സഅദി, ഹാഷിം സഅദി നുച്ചിയാട്, മുബശ്ശിർ സഅദി ചൊർക്കള
🔹 സെക്രട്ടറിമാർ – ഫുആദ് സഅദി കൂത്തുപറമ്പ്, മുജീബ് സഅദി മുണ്ടേരി, ഉബൈദ് സഅദി മട്ടന്നൂർ
സഈദ് സഅദി അൽ അഫ്ളലി (മട്ടന്നൂർ), നവാസ് സഅദി (ശിവപുരം), ശമീർ സഅദി (നീർവേലി) എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിന്റെ സമാപന പ്രാർത്ഥനയ്ക്ക് സയ്യിദ് മഷ്ഹൂർ ഇമ്പിച്ചി കോയ തങ്ങൾ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

