സിപിഎം നേതാവ് പള്ളിക്കുന്നിലെ വയക്കാടി ബാലകൃഷ്ണൻ അന്തരിച്ചു

Kannadiparamba online news

കണ്ണൂര്‍: സിപിഎം നേതാവ് പള്ളിക്കുന്നിലെ വയക്കാടി ബാലകൃഷ്ണൻ (87) നിര്യാതനായി.

സിപിഎം കണ്ണൂര്‍ ഏരിയാ മുന്‍ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.

അസുഖബാധിതനായതിനെ തുടര്‍ന്ന് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം. സംസ്‌കാരം നാളെ പകൽ 11.30ന് പയ്യാമ്പലത്ത്.

ഭാര്യ: ജയലക്ഷ്മി. മക്കള്‍: ബൈജു വയക്കാടി, ബിജു വയക്കാടി, ലിജു വയക്കാടി. മരുമക്കള്‍: ഗായത്രി, ദീപ, അജീന.

സിപിഎം ഏരിയ വളണ്ടിയർ ക്യാപ്റ്റനും കണ്ണൂര്‍ കോപ്പറേറ്റീവ് പ്രസ്സിന്റെ പ്രസിഡന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിപിഎം പള്ളിക്കുന്ന് ലോക്കൽ സെക്രട്ടറിയായും കണ്ണൂർ ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചു. കണ്ണൂർ ഏരിയ മയ്യിൽ, കണ്ണൂർ ഏരിയകളായി വിഭജിച്ചതിന് ശേഷമാണ് കണ്ണൂർ ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചത്.

മികച്ച സഹകാരി കൂടിയായിരുന്നു വയക്കാടി ബാലകൃഷ്ണൻ എകെജി സഹകരണ ആശുപത്രി ഡയറക്ടറാണ്. കണ്ണൂർ ക്ഷീരസംഘം പ്രസിഡൻ്റായും അദ്ദേഹം പ്രവർത്തിച്ചു. വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സിലെ തൊഴിലാളി യൂണിയൻ ഭാരവാഹിയായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!