പയ്യന്നൂർ: ഏറണാകുളത്ത് നിന്നും സ്കൂട്ടർ മോഷ്ടിച്ചു രക്ഷപ്പെട്ട് പയ്യന്നൂരിൽ പിടിയിലായകുപ്രസിദ്ധ മോഷ്ടാവിനെതിരെ വീണ്ടും കേസ്. സംസ്ഥാനത്തുടനീളം നിരവധി കേസുകളിൽ പ്രതിയായ കൊല്ലം പുത്തൻകുളം കുളത്തൂർക്കോണം സ്വദേശി തീവെട്ടി ബാബു എന്ന എ. ബാബു (60)വിനെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. പയ്യന്നൂരിലെ വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തി അറസ്റ്റു ചെയ്ത് ജയിലിലായ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി പയ്യന്നൂർ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഏറണാകുളം കടവന്ത്രയിൽ വെച്ച് ഇക്കഴിഞ്ഞ ആഗസ്ത് മാസം കെ. എൽ. 07.ബി.എം. 0328 നമ്പർ സ്കൂട്ടർ മോഷണം നടത്തിയവിവരം ലഭിച്ചത്. തുടർന്ന് പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. കേസ് കടവന്ത്ര പോലീസിന് കൈമാറി. വിശദമായ പോലീസ് ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

