തൃശൂർ: ദീപാവലി ആഘോഷങ്ങൾ മുന്നിൽ കണ്ടു റെയിൽവേ അധിക സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനാണ് കേരളത്തിലേക്കും തിരിച്ചും ട്രെയിൻ സർവീസുകൾ കൂട്ടിയത്.
🔸 ബെംഗളൂരു – കൊല്ലം സ്പെഷ്യൽ ട്രെയിൻ
ഒക്ടോബർ 16ന് ഉച്ചതിരിഞ്ഞ് 3 മണിക്കാണ് ബെംഗളൂരു എസ്.എം.വി.ടി.യിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നത്. ഇത് പിറ്റേന്ന് രാവിലെ 6.20ന് കൊല്ലത്തെത്തും. തിരിച്ചുള്ള സർവീസ് 17ന് രാവിലെ 10.45ന് കൊല്ലത്ത് നിന്ന് പുറപ്പെടും, പിറ്റേന്ന് പുലർച്ചെ 3.30ന് ബെംഗളൂരു കാന്റോൺമെന്റിൽ എത്തും.
മറ്റൊരു സർവീസ് 21ന് രാത്രി 11ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുകയും 22ന് ഉച്ചയ്ക്ക് 12.55ന് കൊല്ലത്തെത്തുകയും ചെയ്യും. തിരിച്ചുള്ള യാത്ര 22ന് വൈകുന്നേരം 5ന് കൊല്ലത്ത് നിന്ന് ആരംഭിച്ച് 23ന് രാവിലെ 9.45ന് ബെംഗളൂരു കാന്റോൺമെന്റിൽ എത്തും.
ഈ ട്രെയിനുകളിൽ 2 എസി ടു ടയർ, 3 എസി ത്രീ ടയർ, 11 സ്ലീപ്പർ, 4 ജനറൽ സെക്കൻഡ് ക്ലാസ്, 2 ലഗേജ് കം ബ്രേക്ക് വാൻ കോച്ചുകൾ ഉണ്ടായിരിക്കും.
കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
🔸 ചെന്നൈ – മംഗളൂരു സ്പെഷ്യൽ ട്രെയിൻ
ഒക്ടോബർ 20ന് ഉച്ചയ്ക്ക് 12.15ന് ചെന്നൈ സെൻട്രലിൽ നിന്ന് ട്രെയിൻ പുറപ്പെടും; പിറ്റേന്ന് രാവിലെ 8ന് മംഗളൂരുവിൽ എത്തും. തിരിച്ചുള്ള സർവീസ് 21ന് വൈകിട്ട് 4.35ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ടു പിറ്റേന്ന് രാവിലെ 10.15ന് ചെന്നൈയിൽ എത്തും.
ട്രെയിനിൽ 7 എസി ത്രീ ടയർ, 4 എക്കണോമി എസി ത്രീ ടയർ, 5 സ്ലീപ്പർ, 1 ലഗേജ് കം ബ്രേക്ക് വാൻ കോച്ച് ഉണ്ടാകും.
കേരളത്തിലെ പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, മാഹി, തലശേരി, കണ്ണൂർ, കാസർഗോഡ് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
🔸 തിരുവനന്തപുരം – ചെന്നൈ സ്പെഷ്യൽ ട്രെയിൻ
ഒക്ടോബർ 21ന് വൈകിട്ട് 5.10ന് തിരുവനന്തപുരം മുതൽ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 11.10ന് ചെന്നൈ എഗ്മൂരിൽ എത്തും. തിരിച്ചുള്ള ട്രെയിൻ 22ന് ഉച്ചയ്ക്ക് എഗ്മൂരിൽ നിന്ന് പുറപ്പെട്ട് 23ന് രാവിലെ 8ന് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ എത്തും.
ട്രെയിനിൽ 16 എസി ത്രീ ടയർ, 2 സ്ലീപ്പർ, 2 ജനറേറ്റർ കാർ കോച്ചുകൾ ഉണ്ടാകും.
കേരളത്തിലെ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്ലാ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

