കണ്ണൂർ: യുവ തെയ്യം കലാകാരൻ പി.കെ. അശ്വന്ത് (20) കോൾത്തുരുത്തി അകാലത്തിൽ അന്തരിച്ചു. ഇപ്പോൾ താമസിച്ചു വന്നിരുന്ന പൊടിക്കുണ്ടിലെ വാടക വീട്ടിലാണ് ഇന്നലെ ഉച്ചയോടെ അശ്വന്തിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ചെറുപ്പകാലം മുതൽ തെയ്യം രംഗത്ത് സജീവമായ അശ്വന്ത്, ആടിവേടൻ കെട്ടിയാണ് ആദ്യമായി തെയ്യക്കളത്തിലേക്ക് കടന്നത്. തുടർന്ന് കതിവനൂർ വീരൻ, കണ്ടനാർകേളൻ തുടങ്ങിയ നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടി ഭക്തജനങ്ങളുടെ മനസിൽ ഇടം നേടിയിരുന്നു. ഭക്തിയുടെയും കലാപാരംഗതിയുടെയും സമന്വയമായ അശ്വന്തിന്റെ പ്രകടനങ്ങൾ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയവയായിരുന്നു.
അശ്വന്തിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സഹോദരൻ അദ്വൈതിനൊപ്പം കൊറ്റാളിയിലെ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു.
നണിശ്ശേരി കോൾതുരുത്തിയിലെ ജിഷയുടെയും അരോളി സ്വദേശിയായ സൂരജിന്റെയും മകനാണ് അശ്വന്ത്. പിതാവ് സൂരജ് മഹാരാഷ്ട്രയിൽ ജോലി ചെയ്യുകയാണ്. ഇദ്ദേഹം നാളെ നാട്ടിലെത്തിയ ശേഷം സംസ്കാര ചടങ്ങുകൾ നടത്താനാണ് തീരുമാനം.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

