ഗാന്ധിജയന്തി നവ ദിനാഘോഷ സമാപന സംഗമം

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: ദേശീയ മന്ദിരം വായനശാല ഗ്രന്ഥാലയത്തിന്റെയും മഹാത്മാ സാംസ്കാരിക കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി നവ ദിനാഘോഷങ്ങളുടെ സമാപന സംഗമം മഹാത്മാ സാംസ്കാരിക കേന്ദ്രം പ്രസിഡണ്ട് എം.പി. മോഹനാംഗന്റെ അധ്യക്ഷതയിൽ നടന്നു.

കെ.പി.സി.സി. അംഗം ശ്രീമതി അമൃത രാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറി രജിത് നാറാത്ത് മുഖ്യപ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് കെ. പ്രശാന്ത് മാസ്റ്റർ ആമുഖഭാഷണവും, സെക്രട്ടറി എൻ. ഇ. ഭാസ്കരമാരാർ സ്വാഗത പ്രസംഗവും നടത്തി.

ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. വായനശാല ജോയിന്റ് സെക്രട്ടറി ധനേഷ് സി.വി. നന്ദിപ്രസംഗം നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!