മയ്യിൽ: സ്കൂൾ ഗ്രൗണ്ട് ശുചീകരണത്തിൽ ലയൺസ് ക്ലബ്

Kannadiparamba online news
Screenshot

മയ്യിൽ ലയൺസ് ക്ലബ്ബിന്റെ പ്രതിമാസ സേവന സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടും പരിസരവും ശുചീകരിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്ത് പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തി.

ക്ലബ് പ്രസിഡണ്ട് ലയൺ പി. രാധാകൃഷ്ണൻ അധ്യക്ഷനായ ചടങ്ങ് ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

ലയൺ പി.കെ. നാരായണൻ, ചന്ദ്രൻ കൈപ്രത്ത്, സുഭാഷ് കെ.വി., ഗോപിനാഥൻ എ. എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!