മയ്യിൽ: പവർ ക്രിക്കറ്റ് ടൂർണമെന്റിൽ ഏയ്സ് ബിൽഡേഴ്സിന് വിജയം

Kannadiparamba online news
Screenshot

മയ്യിൽ പവർ ക്രിക്കറ്റ് 30 ഓവർ ഏകദിന ടൂർണമെന്റിൽ ഏയ്സ് ബിൽഡേഴ്സ് മയ്യിൽ 5 വിക്കറ്റിന് ഫാത്തിമ ക്ലിനിക്കിനെ തോൽപ്പിച്ചു. ഏയ്സ് ബിൽഡേഴ്സിന്റെ വൈഷ്ണവ് സുരേഷ് മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

മറ്റൊരു മത്സരത്തിൽ ടാബ്‌കോ ലിമിറ്റഡ് പാവനൂർ മൊട്ട 65 റൺസിന് നാച്വറൽ സ്റ്റോൺ പാടിക്കുന്നിനെ പരാജയപ്പെടുത്തി. ടാബ്‌കോയുടെ ബദറുദ്ദീൻ മാൻ ഓഫ് ദി മാച്ചായി.

കണ്ണൂർ ജില്ലാ വെറ്ററൻസ് ഫോറം ജോയിന്റ് സെക്രട്ടറി ചന്ദ്രൻ കൈപ്രത്ത് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡണ്ട് കെ.പി. അബ്ദുൾ അസീസ് വിശിഷ്ടാതിഥിയായിരുന്നു.

സംഘാടക സമിതി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത്, കൺവീനർ ബാബു പണ്ണേരി, ഒ.എം. അജിത്ത്, ആർ. അജയകുമാർ, ഒ.വി. സുരേഷ്, എ.കെ. രാധാകൃഷ്ണൻ, രാഹുൽ മാണിക്കോത്ത്, ഹാഷിം വി.പി. എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!