വളപട്ടണം: കാർയാത്രക്കാരെ പിന്തുടർ ന്ന്കാറിലെത്തിയ സംഘം ആക്രമിച്ചുവെന്ന പരാതിയിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു പെരളശേരി വെള്ളച്ചാലിലെ കെ.സി.അഫ്സൽ (24), സുഹൃത്തുക്കളായ മുസാഫിർ മുസ്തഫ (25), മുഹമ്മദ് നിയാസ് (24) എം വി.ഫഹദ് (25), മുഹമ്മദ് സിനാൻ (24), എന്നിവരെയാണ് മർദ്ദിച്ചത്. ഇന്നലെ വൈകുന്നേരം 5.15 മണിക്ക് ദേശീയ പാതയിൽ വളപട്ടണം അമാന ടൊയോട്ട ഷോറൂമിന് മുൻവശത്താണ് സംഭവം. പരാതിക്കാരനും സുഹൃത്തുക്കളും ഗോവയിൽ പോയി കെ എൽ. 13. എ. എം 5299 നമ്പർ കാറിൽ തിരിച്ചുവരവെ കാസറഗോഡ് വെച്ച് കെ എൽ. 13. എ.പി. 2737 നമ്പർ കാർ പരാതിക്കാരൻ്റെ കാറിന് ഇടിച്ചതിനെ ചൊല്ലിയുണ്ടായ വാക്തർക്കത്തിൽ മൂന്നംഗ സംഘം മുക്കിനും മുഖത്തും മർദ്ദിക്കുകയായിരുന്നു.പരാതിയിൽ കേസെടുത്തപോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

