പാപ്പിനിശേരി ഉപജില്ലാവിദ്യാരംഗം കാലാസാഹിത്യവേദി ‘സർഗോത്സവം 2025’ സംഘടിപ്പിച്ചു

Kannadiparamba online news

.

കണ്ണാടിപ്പറമ്പ്: പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാരംഗം കാലാസാഹിത്യ വേദി സർഗോത്സവം 2025 കണ്ണാടിപ്പറമ്പ് ദേശസേവാ യു.പി. സ്കൂളിൽ സാഹിത്യകാരനും കഥാകൃത്തുമായ ടി.പി വേണു ഗോപാലൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ. ബൈജു സ്വാഗതം പറഞ്ഞ ചടങ്ങിൽ. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. രമേശൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ പാപ്പിനിശ്ശേരി ഉപ ജില്ലാ വിദ്യാദ്യാസ ഓഫീസർ ജാൻസി ജോൺ പദ്ധതി വിശദീകരിച്ചു. ബി.പി.സി. കെ. പ്രകാശൻ ,ഡയറ്റ് ഫാക്കൽറ്റി കെ. ബീന,വിദ്യാരംഗം ജില്ലാ പ്രതിനിധി ഇ.പി. വിനോദ് കുമാർ വിദ്യാരംഗം ഉപജില്ലാ കോ- ഓഡിനേറ്റർ എം.ടി. ഷൈജിത്ത് കുമാർ , ദേശ സേവാ സ്കൂൾ മാനേജർ എൻ. ശ്രീകുമാർ, പി.ടി.എ. പ്രസിഡൻ്റ് ഇ . അനിൽകുമാർ, ബി.ആർ.സി .കോർഡിനേറ്റർ രംന രാഘവൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കൃഷ്ണൻ കുറിയ എന്നിവർ ചടങ്ങിൽ ആശംസയർപ്പിച്ചു. ഉപജില്ലയിലെ എൺപത്തി ഒന്ന് സ്കൂളിൽ നിന്നുള്ള എൽ.പി. യു.പി. ഹൈസ്കൂളിൽ നിന്നുമുള്ള അഞ്ഞുറോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിന് ദേശസേവാ യു.പി. സ്കൂൾ പ്രധാന അധ്യാപിക ഇ.ജെ സുനിത നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!