നാറാത്ത്: നാറാത്ത് ഗ്രാമ പഞ്ചായത്ത് 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ രജിസ്റ്റേർഡ് ക്ലബ്ബുകൾക്ക് നൽകുന്ന സ്പോർട്സ് കിറ്റ് വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. രമേശൻ നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് കെ. ശ്യാമള അദ്ധ്യക്ഷത വഹിച്ചു.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി. ഗിരിജ, മെമ്പർമാരായ എ. ശരത്, കെ.പി. ഷീബ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ ജംഷീർ കെ.വി. സ്വാഗതവും ഷിബിൻ ജെ. നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

