കണ്ണാടിപ്പറമ്പ്: പുല്ലുപ്പി ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെയും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ, മുൻ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന ഇ.കെ. കരുണാകരന്റ പത്താം ചരമ വാർഷിക ദിനവും, മുൻ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് എ.പി. കുഞ്ഞിരാമൻ മാസ്റ്ററുടെ ആറാം ചരമ വാർഷിക ദിനവും ആചരിച്ചു.
അവരുടെ സ്മരണാർത്ഥം പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി.
അനുസ്മരണ യോഗം കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് മോഹനാംഗൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് അസീബ് കണ്ണാടിപ്പറമ്പ് അധ്യക്ഷത വഹിച്ചു.
കെ.രാജൻ, സി. കുഞ്ഞിക്കണ്ണൻ, സനീഷ് ചിറയിൽ, എ. ഹരിദാസൻ, മുഹമ്മദ് അമീൻ കെ., അബ്ദുൾ ഖാദർ എം.കെ., സലിം കെ., ഇ.കെ. പ്രമോദ്, എ.പി. ദിനേശൻ, ബിനോയ് ചന്ദ്രൻ, രാജിവൻ പുല്ലുപ്പി, രാജേഷ് ടി. എന്നിവർ അനുസ്മരണപ്രഭാഷണങ്ങൾ നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

