തളിപ്പറമ്പ് : കച്ചവടം നടത്തിയ തുകയും സാധനങ്ങൾ ഇറക്കാൻ സ്വരൂപിച്ച പണവും ഉൾപ്പെടെ ഒരുകോടിയോളം രൂപയുടെ നോട്ടുകൾ കൺമുന്നിൽ കത്തി ചാരമാകുന്നത് കാണേണ്ടിവന്ന ദുരവസ്ഥയിലാണ് വ്യാപാരികൾ. തീ പടർന്നുപിടിച്ചപ്പോൾ വിലപ്പെട്ടതെല്ലാം ഉപേക്ഷിച്ച് ജീവൻ രക്ഷിക്കാൻ വ്യാപാരികൾ പുറത്തേക്ക് ഓടി.
പല കടകളിലും ഒരുദിവസം മുതൽ മൂന്നുദിവസം വരെയുള്ള വിറ്റുവരവുണ്ടായിരുന്നു. അവ കൺമുന്നിൽ കത്തിയെരിഞ്ഞു. തീ പിടിച്ചപ്പോൾ ഇത്രമാത്രം ദുരിതമുണ്ടാകുമെന്ന് പ്രതിക്ഷിച്ചില്ലെന്ന് ഫൺസിറ്റി പാർട്ണർ സി.പി.ഷൗക്കത്തലി പറഞ്ഞു. ബക്കറ്റിലും പാത്രങ്ങളിലുമായി വെള്ളമെടുത്ത് തീയണക്കാൻ വ്യാപരികൾ ശ്രമിച്ചിരുന്നു.
വേഗം തീയണക്കാമെന്ന് കരുതി. അതുകൊണ്ടാണ് കളക്ഷൻ പണമൊന്നും വ്യാപാരികൾ എടുത്തുമാറ്റാൻ തയ്യാറാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

