കണ്ണൂർ നഗരത്തിൽ കഞ്ചാവ് വേട്ട

Kannadiparamba online news
Screenshot

കണ്ണൂർ: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അക്ഷയും സംഘവും നടത്തിയ റെയ്ഡിൽ വൻ കഞ്ചാവ് വേട്ട.

ഒഡിഷ സ്വദേശിയായ അമരേന്ദ്ര നായ്ക് (31) കണ്ണൂർ ടൗൺ അലവിൽ പണ്ണേരിമുക്ക് ഭാഗത്ത് നിന്നും 2.025 കിലോഗ്രാം കഞ്ചാവ് സഹിതം എക്സൈസ് സംഘം പിടികൂടി.

പ്രതി ഒഡിഷയിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് കണ്ണൂരിൽ വിൽപ്പന നടത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നു. പ്രതിയെ സംബന്ധിച്ച രഹസ്യവിവരം എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി.വി. ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. പ്രതിയെ കണ്ടെത്തുന്നതിൽ കേരള എ.ടി.എസ് സംഘത്തിന്റെ സഹായവും ലഭിച്ചു.

റെയ്ഡിൽ പങ്കെടുത്ത സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഷനിൽ കുമാർ സി.പി., ഉണ്ണികൃഷ്ണൻ വി.പി., സന്തോഷ് എം.കെ., ഷജിത്ത് കണ്ണിച്ചി (ഐ.ബി.), സിവിൽ എക്സൈസ് ഓഫീസർമാരായ നിഖിൽ പി.പി., ഗണേഷ് ബാബു പി.വി., ഷിബു ഒ.വി., അമൽ ലക്ഷ്മണൻ, ഡ്രൈവർ ഷജിത്ത് പി. എന്നിവരുണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!