പുല്ലൂപ്പി : ചെഗുവേര സെൻറർ കലാ കായിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ചെഗുവേര രക്തസാക്ഷി ദിനാചരണവും വിപ്ലവഗാന മത്സരവും സംഘടിപ്പിച്ചു.
പരിപാടി ദേശാഭിമാനി പത്രത്തിന്റെ പ്രതിനിധിയായ അശോകൻ ഉദ്ഘാടനം ചെയ്തു. രജ്ജിത്ത്, വിദ്യ ജോൺ, വിജയൻ ചോല, ബിജു ജോൺ എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു.
വിപ്ലവഗാന മത്സരത്തിൽ രതീഷ്, സത്യൻ, ശ്രീസ സഹജൻ എന്നിവർ യഥാക്രമം ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ലോക ഫിലിം ഫെയിമായ ആർട്ട് ഡയറക്ടർ ജിത്തു സെബാസ്റ്റ്യൻ സമ്മാനദാനം നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

