കണ്ണൂർ: ഒക്ടോബർ 10-ന് ജില്ലയിൽ വൈദ്യുതി വിതരണത്തിന് തടസ്സമുണ്ടാകും. പരിപാലനപ്രവർത്തനങ്ങളുടെ ഭാഗമായി കൊളച്ചേരി, ഏച്ചൂർ, ഇരിക്കൂർ, ശ്രീകണ്ഠപുരം മേഖലകളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
കൊളച്ചേരി സെക്ഷൻ പരിധിയിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ മാലോട്ട് പള്ളി, 8 മുതൽ 11.30 വരെ രണ്ടാം മൈൽ, 9.30 മുതൽ വൈകിട്ട് 5 വരെ വള്ളുവൻ കടവ്, 9.30 മുതൽ 11.30 വരെ ആലിങ്കീഴിൽ, ജമീല വുഡ്, അശോക ഫാഷൻ, ഗാലക്‌സി, ടാക്ക്, കൈരളി, കണ്ണൂർ കൗണ്ടി ക്ലബ്, മാഗ്നെറ്റ്, പെർഫെക്റ്റ് ബോർഡ്, പ്രൈം പോളിമർ തുടങ്ങിയ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
അതേസമയം, 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ ചേരിക്കൽ, നാറാത്ത് ടൗൺ, കോട്ടഞ്ചേരിക്കുന്ന്, ഭഗവതിക്കാവ് എന്നിവിടങ്ങളിലും, 11.30 മുതൽ 2 വരെ പാട്ടയം, മാലോട്ട് അൻവർ വുഡ് മേഖലകളിലും വൈദ്യുതി ലഭ്യമാകില്ല.
ഏച്ചൂർ സെക്ഷൻ പരിധിയിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ നുച്ചിലോട്, മാച്ചേരി സ്കൂൾ, നമ്പ്യാർപീടിക എന്നീ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും.
ഇരിക്കൂർ സെക്ഷനിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ പെടയങ്ങോട് ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി തടസ്സമുണ്ടാകും.
ശ്രീകണ്ഠപുരം മേഖലയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ എം.എം. കോംപ്ലക്സ്, ഓടത്തുപാലം, കൊട്ടൂർ വയൽ ജംഗ്ഷൻ, നിടിയേങ്ങ വില്ലേജ്, നിടിയേങ്ങ സ്കൂൾ, തോപ്പിലായി കോളനി, തോളൂർ എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

