കണ്ണൂർ ജില്ലയിലെ വിവിധ വകുപ്പുകൾ പുറത്തിറക്കിയ പ്രധാന അറിയിപ്പുകൾ:

Kannadiparamba online news
Screenshot

🎓 വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ കണ്ണൂര്‍/കാസര്‍ഗോഡ് ജില്ലയില്‍ നിന്നും അംഗത്വമെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശ്ശിക കൂടാതെ കൃത്യമായി അംശദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കള്‍ക്ക് 2025–26 വര്‍ഷത്തെ വിദ്യാഭ്യാസാനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എല്‍.സി പാസായതിന് ശേഷം സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സിന് പഠിക്കുന്നവര്‍ക്ക് 👉 services.unorganisedwssb.org മുഖേന ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം.

അപേക്ഷയ്‌ക്കൊപ്പം വിദ്യാർത്ഥിയുടെ സ്ഥാപന സാക്ഷ്യപത്രം, അംഗത്വ കാർഡ്, ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവ ചേർക്കണം.

📞 ബന്ധപ്പെടുക: 0497 2970272

🎖️ ഗ്രാന്‍ഡിന് അപേക്ഷിക്കാം

കേന്ദ്രീയ സൈനിക ബോര്‍ഡ് വഴി ലഭിക്കുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്കും ഗ്രാന്‍ഡിനും അര്‍ഹരായ വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയും അസ്സല്‍ രേഖകളും ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം.

📞 സമ്പര്‍ക്കം: 0497 2700069

👮 ക്യാമ്പ് ഫോളോവര്‍ നിയമനം

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഡി.എച്ച്.ค്യൂ ക്യാമ്പില്‍ “കുക്ക്”, “ധോബി”, “ബാര്‍ബര്‍” തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം. ജോലിയിൽ പരിചയമുള്ളവര്‍ ഒക്ടോബര്‍ 13-ന് രാവിലെ 10.30ന് മാങ്ങാട്ടുപറമ്പ് പോലീസ് ആസ്ഥാനത്ത് അഭിമുഖത്തിന് എത്തണം.

⌨️ ടൈപ്പിസ്റ്റ് തസ്തികയ്ക്ക് അപേക്ഷിക്കാം

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് താല്‍ക്കാലിക ഒഴിവിലേക്ക് ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത: എസ്.എസ്.എല്‍.സി / കെ.ജി.ടി.ഇ മലയാളം & ഇംഗ്ലീഷ് ടൈപ്പ് ലോവര്‍ ഗ്രേഡ് + കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിംഗ് സര്‍ട്ടിഫിക്കറ്റ്.

📅 അപേക്ഷ അവസാന തീയതി: ഒക്ടോബര്‍ 25

📞 എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് രജിസ്റ്റർ ചെയ്യണം.

⚡ വൈദ്യുതി മുടങ്ങും

കെ.എസ്.ഇ.ബി ഏച്ചൂര്‍ സെക്ഷന്‍ പരിധിയില്‍ മരമുറി പ്രവൃത്തിയെത്തുടര്‍ന്ന് നുച്ചിലോട്, മാച്ചേരി സ്കൂള്‍, നമ്പ്യാര്‍പീടിക മേഖലകളിൽ ഒക്ടോബർ 10 ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും.

🚗 വാഹന ക്വട്ടേഷന്‍ ക്ഷണിച്ചു

കെ.ആര്‍.എഫ്.ബി – പി.എം.യു കണ്ണൂര്‍ ഡിവിഷന്റെ ആവശ്യത്തിനായി 2019 ശേഷം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ കരാറടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

📅 അവസാന തീയതി: ഒക്ടോബര്‍ 18, ഉച്ചയ്ക്ക് 3 മണി

📞 9447932078

🚙 സമഗ്രശിക്ഷാ കേരളം – സ്‌ക്രാപ്പിന് ക്വട്ടേഷന്‍

2010 മോഡല്‍ ടാറ്റാ സുമോ വാഹനം സ്‌ക്രാപ്പിനായി സമഗ്രശിക്ഷാ കേരളം ജില്ലാ ഓഫീസില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.

📅 അവസാന തീയതി: ഒക്ടോബര്‍ 17, വൈകിട്ട് 4 മണി

📧 Email: ssakannur@gmail.com

📞 ഫോണ്‍: 0497 2707993

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!