കണ്ണാടിപ്പറമ്പ്: എം.എൽ.എ ഫണ്ടിൽ നിന്ന് ഹൈമാസ്സ് ലൈറ്റ് സ്ഥാപിക്കാനായി മാസങ്ങൾക്കുമുമ്പ് എടുത്ത കുഴിയിലെ കോൺക്രീറ്റ് കമ്പികൾ അപകടാവസ്ഥയിൽ തുടരുമ്പോഴും, അതിനെ പരിഹരിക്കാൻ താത്പര്യമില്ലെന്ന ആരോപണവുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
ഉത്തരവാദിത്തപ്പെട്ടവർക്ക് അപകടസാധ്യത അറിയിച്ചിട്ടും, കുഴി വേലികെട്ടി സംരക്ഷിക്കാനോ ലൈറ്റ് സ്ഥാപിക്കാനോ നടപടിയില്ലാത്തതിനെതിരെ, കോൺഗ്രസ്സ് പ്രതീകാത്മകമായി ഹൈമാസ്സ് ലൈറ്റ് സ്ഥാപിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.
ഉദ്ഘാടനം മണ്ഡലം പ്രസിഡണ്ട് എം.പി. മോഹനാംഗൻ നിർവഹിച്ചു.
അദ്ദേഹം പ്രസംഗിക്കുമ്പോൾ പറഞ്ഞു:
“ഉദ്ഘാടന മഹാമഹങ്ങളിൽ മാത്രം ശ്രദ്ധിച്ച്, തുടർന്ന് നടപടികളില്ലാതെ ഫണ്ട് ദുർവിനിയോഗം ചെയ്യുന്ന ഭരണാധികാരികൾ ജനങ്ങളോട് മാപ്പ് പറയണം.”
സനീഷ് ചിറയിൽ, ഉണ്ണികൃഷ്ണൻ എം.വി., അസീബ് കണ്ണാടിപ്പറമ്പ്, ധനേഷ് സി.വി., മുഹമ്മദ് അമീൻ കെ., ടി.കെ. നാരായണൻ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

