കൊളച്ചേരിപ്പറമ്പ് സ്വദേശി ഡോ: കെ.സി.അജേഷ് പി.എച്ച്.ഡി. ബിരുദം നേടി

Kannadiparamba online news

അമേരിക്കയിലെ പിറ്റ്സ്ബർഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പി.എച്ച്.ഡി. ബിരുദം നേടിയ ഡോ: കെ.സി.അജേഷ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകൾ ആധുനിക ഉപകരണങ്ങളിൽ സുരക്ഷയോടെയും, സ്വകാര്യതയോടെയും എങ്ങനെ സംയോജിപ്പിക്കാമെന്ന വിഷയത്തിലാണ് പി.എച്ച്.ഡി.നേടിയത്. ഇപ്പോൾ അമേരിക്കയിലെ ഈറ്റൺ കോർപ്പറേഷനിൽ സൈബർ സെക്യൂരിറ്റി ആർക്കിടെക്ടായി ജോലി ചെയ്യുന്നു. കൊളച്ചേരിപ്പറമ്പിൽ താമസിക്കുന്ന കമ്പിൽ മാപ്പിള ഹയർസെക്കൻ്ററി സ്കൂൾ റിട്ട: ഹെഡ്മാസ്റ്റർ ശ്രീ.എം.വി.നാരായണൻ ( നാണൂട്ടി മാസ്റ്റർ ) മാസ്റ്ററുടെയും റിട്ടയേർഡ് ഏ.ഇ.ഒ. ശ്രീമതി.കെ.സി.ഗൗരി ടീച്ചറുടെയും മകനാണ്. ശങ്കരനെല്ലൂരിലെ സിമി ശശിധരനാണ് ഭാര്യ. അമേരിക്കയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. രണ്ട് പെൺമക്കളും അമേരിക്കയിൽ പഠിക്കുന്നു. സഹോദരൻ അനീഷ്.കെ.സി ഐ.എസ്.ആർ.ഒ.യിൽ സയൻ്റിസ്റ്റാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!