മാങ്ങാട്: മാങ്ങാട് മുസ്ലിം റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സോളാർ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ച്, വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ സ്വിച്ച് ഓൺ ചെയ്തു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ, ഹെൽത്ത് സെന്ററിന് സമീപം കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ടി ബാലകൃഷ്ണൻ തുടങ്ങിയവർ പരിപാടി ഉദ്ഘാടനം ചെയ്തു.
10 ലൈറ്റുകൾ മാങ്ങാടിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. പരിപാടിക്ക് കെ എം ശാദുലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ പി അബ്ദുൽ ഹക്കീം ഹാജി യോഗം ഉത്ഘാടനം ചെയ്തു. ഫുട്ബോൾ കോച്ച് സിദ്ധീഖ് കല്യാശ്ശേരി, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ വി പ്രചിത്ര, മാങ്ങാട് മഹല്ല് മുൻ പ്രസിഡന്റ് കെ പി മമ്മു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൂനത്തറ മോഹനൻ, പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി എച്ച് ഇസ്മായിൽ, ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് ഉസ്സൻ എം പി ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

