കണ്ണാടിപറമ്പ് :-
ദാറുൽ ഹസനത്ത് ഇംഗ്ലീഷ് സ്കൂൾ വിവിധ മേളകൾ അരങ്ങേറി.സ്കൂൾ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഗണിത ശാസ്ത്ര സാമൂഹിക പ്രവർത്തി പരിചയ മേളകളുടെ ഉൽഘാടനം സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹിമാൻ വേങ്ങാടൻ നിർവഹിച്ചു.
സ്കൂൾ മേളകൾ വിദ്യാർത്ഥികളുടെ നൈസർഗിക വാസനയേയും ബുദ്ധി ശക്തിയെയും ഉണർത്തുന്ന പഠനമാണെന്ന് പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു. വൈസ് പ്രിൻസിപ്പൽ സുനിത രാജീവ്, വിവിധ ക്ലബ് കൺവിനർ മാരായ ഷീന, സജ്‌ന, ആബിദ
സഹല തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.പ്രോഗ്രാം കോ കോർഡിനേറ്റർ മേഘ രാമചന്ദ്രൻ സ്വാഗതവും കൺവീനർ റുബീന നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

