സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ — പവന് 89,480

Kannadiparamba online news
Screenshot

കൊച്ചി: തുടർച്ചയായി അഞ്ചാം ദിവസവും സ്വർണവില കുതിച്ചുയർന്നു. ഇന്ന് (ഒക്ടോ. 7) സ്വർണം ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 11,185 രൂപയും പവന് 89,480 രൂപയുമായി. ഇതോടെ ഒരുപവൻസ്വർണാഭരണം വാങ്ങാൻ നികുതിയും പണിക്കൂലിയും അടക്കം ഒരുലക്ഷത്തിനടുത്ത് ചിലവാകും. 

ഇന്നലെ ഗ്രാമിന് 125 രൂപയുടെ വർധിച്ച് 11,070 രൂപയായിരുന്നു. പവന് 1000 രൂപയാണ് ഇന്നലെ കൂടിയത്. 88,560 രൂപയായിരുന്നു ഇന്നലത്തെ പവൻ വില. 

സ്വർണത്തിന് ഒരുമാസത്തിനിടെ 11,840 രൂപയാണ് കൂടിയത്. സെപ്തംബർ മാസം തുടക്കത്തിൽ 77,640 രൂപയായിരുന്നു ഒരു പവൻ (8 ഗ്രാം, 22 കാരറ്റ്) സ്വർണത്തിന്റെ വില. എന്നാൽ, മാസം അവസാനിക്കുമ്പോൾ വില കുത്തനെ ഉയർന്നു. സെപ്തംബർ 30-ന് 86,760 രൂപയായി. 

ഒക്ടോബർ മാസത്തിലും വർധനവ് തുടരുകയാണ്. ഒക്ടോബർ 1ന് രാവിലെ 87,000 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ഒക്ടോബർ 3ന് രാവിലെ രേഖപ്പെടുത്തിയ 86,560 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാൽ, തൊട്ടടുത്ത ദിവസങ്ങളിൽ വില കുതിച്ചുയർന്നു.

കഴിഞ്ഞ 25 വർഷത്തിനിടെ സ്വർണവില 2,726 ശതമാനം വർധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2000 മാർച്ച് 31-ന് പവന് ₹3,212 ആയിരുന്നുവെങ്കിൽ, 2025 ഒക്ടോബർ 4-ന് അത് ₹87,560 ആയി ഉയർന്നു.

യു.എസ്. ഫെഡറൽ റിസർവിന്റെ പലിശനിരക്ക് കുറയാനുള്ള സാധ്യതയും രൂപയുടെ മൂല്യനഷ്ടവും സ്വർണവിലയുടെ കുതിപ്പിന് കാരണമായതായി വിദഗ്ധർ അഭിപ്രായപ്പെട്ടു. രാജ്യാന്തര വിപണിയിൽ സ്വർണം ട്രായ് ഔൺസിന് 3,886.8 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 88.76 രൂപയാണിപ്പോൾ.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ₹65 വർധിച്ച് ₹9,065 ആയി. വെള്ളിവിലയും ഗ്രാമിന് ₹2 ഉയർന്ന് സർവകാല ഉയരമായ ₹160-ൽ എത്തിയിട്ടുണ്ട്.

കഴിഞ്ഞ 25 വർഷത്തെ കണക്കുകൾ പ്രകാരം, 2006-ൽ പവന് ₹6,255 ആയിരുന്ന സ്വർണവില 2009-ൽ ₹11,077 ആയി. 2012-ൽ ₹20,880 ആയ വില 2020-ൽ കോവിഡ് കാലത്ത് ₹32,000 ആയി കുതിച്ചു. 2024 മാർച്ചിൽ സ്വർണവില ആദ്യമായി ₹50,000 കടന്നപ്പോൾ, 2025 ഒക്ടോബറിൽ അത് ₹87,560 എന്ന ചരിത്രമൂല്യം പിന്നിട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!