റോഡിൽ പൊട്ടിവീണ വൈദ്യുതകമ്പിയിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്

Kannadiparamba online news

പുതിയതെരു : റോഡിൽ പൊട്ടിവീണ വൈദ്യുതകമ്പിയിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റു. ബാലൻ കിണറിന് സമീപം പി. സജിത്ത് (54), കെ. സനൂപ് (50) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ കാട്ടാമ്പള്ളി ബസ്‌സ്റ്റോപ്പിന് സമീപമാണ് സംഭവം. പുതിയതെരു-കാട്ടാമ്പള്ളി ഭാഗത്തേക്ക് പോകുന്ന എച്ച്ടി ലൈനാണ് വീണത്. കാട്ടാമ്പള്ളി ഭാഗത്തുനിന്ന് പുതിയതെരുവിലേക്കു സ്കൂട്ടറിൽ പോകുകയായിരുന്നു പരിക്കേറ്റവർ. കമ്പി പൊട്ടിവീണ ഉടൻ വൈദ്യുതിവിതരണം നിലച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി. പരിക്കേറ്റ ഇരുവരെയും കണ്ണൂരിൽ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമശുശ്രൂഷ നൽകി വിട്ടു. വിവരമറിഞ്ഞ് വളപട്ടണം കെഎസ്ഇബി ജീവനക്കാരെത്തി ആ ഭാഗങ്ങളിലെ വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!