കണ്ണാടിപ്പറമ്പ് :ഫയർ ആൻ്റ് റെസ്ക്യൂ കണ്ണൂർ ജില്ലാ ടീം കണ്ണാടിപ്പറമ്പ് എൽ.പി. സ്കൂളിൽ സുരക്ഷം വിദ്യാലയം’ അഗ്നി സുരക്ഷ ബോധവൽക്കരണവും ഫയർ ഇവാക്കേഷൻ ഡ്രിൽ സെഷനും . ഡെമോ സ്ട്രഷൻ ക്ലാസും സംഘടിപ്പിച്ചു. സ്കൂൾ സെഫ്റ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി വാർഡ് മെമ്പർ കാണി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കണ്ണൂർ യൂണിറ്റ് ഫയർ ആൻ്റ് റസ്ക്യൂ ഓഫീസൻ മഗേഷ് , ബിജേഷ്. ആലേഖ് എന്നിവർ ക്ലാസ കൈകാര്യം ചെയ്തു. ക്ലാസ്സിൽ അഗ്നിയിൽ നിന്നും ഏതെല്ലാം വിധത്തിലുള്ള അപകടങ്ങളും എങ്ങനെ രക്ഷനേടാമെന്നും ജലാശയങ്ങളിൽ വീണുള്ള അപകടം എന്നിവയിൽ നിന്നും എങ്ങനെ രക്ഷപ്പെടാം മറ്റുള്ള വരെ എങ്ങനെ രക്ഷപ്പെടുത്താം. തീപിടുത്തത്തിൽ രക്ഷപ്പെടാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളായ ഫയർ എക്സ്റ്റിംഗ്ങ്ങ് ക്വിഷർ, കാർബൺ ഡൈ ഓക്സൈഡ് എക്സ്റ്റിംഗ്ങ്ങ് ക്വിഷർ എന്നിവ പരിചയപ്പെടുത്തിയും ഉപകരണങ്ങൾ പ്രയോഗിച്ചും ക്ലാസിൽ വിശദീകരിച്ചു. ക്ലാസിൽ പ്രഥമ ശ്രുശ്രൂഷയിൽ ടി.പി.ആർ നൽകുന്ന രീതിയും പരിചയപ്പെടുത്തി. പരിപാടിയിൽ വിവിധ സുരക്ഷ ഉപകരണങ്ങളും പരിചയപ്പെടുത്തി ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർ മാരായ ബിജേഷ്. ആലേഖ് എന്നിവർ നേതൃത്വം നൽകി. സ്കൂൾ അധ്യാപിക രമ്യാ രാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി പാറപ്രം അദ്ധ്യക്ഷനായി. മദർ പി.ടി.എ പ്രസിഡൻ്റ് മഞ്ജു സുധീഷ് എസ്.ആർ. ജി. കൺവീനർ കെ.വി.നിഷ ടീച്ചർ , നസീമ ടീച്ചർ , ജിഷ്ണു മാസ്റ്റർ, ഹസീന ടീച്ചർ , ബീന ടീച്ചർ എന്നിവർ നേതൃത്വം നൽകി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

