അഷ്റഫ് നിര്യാതനായി

Kannadiparamba online news
Screenshot

കണ്ണൂർ: മാണിയൂർ തണ്ടപ്പുറം ജുമാമസ്ജിദിന് സമീപം കിളച്ചപറമ്പ് സ്വദേശിയും ബഹ്‌റൈനിൽ പ്രവാസിയുമായ അഷ്റഫ് (49) നിര്യാതനായി. പരേതരായ മായിയുടെയും നഫീസയുടെയും മകനാണ്.

സജീവ കെഎംസിസി പ്രവർത്തകനായിരുന്ന അഷ്റഫ്, പ്രവാസി മലയാളി സമൂഹത്തിൽ ഏറെ സാന്നിധ്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു. ഭാര്യ സാജിദ (എടക്കയിൽ, കൂടാളി കോയസൻകുന്ന്).

സഹോദരങ്ങൾ ഹംസ മാണിയൂർ, മൊയ്തു മാണിയൂർ (ബാംഗ്ലൂർ എ.കെ.എം.സി.സി. നേതാവ്), മുഹമ്മദലി, സിദ്ദീഖ് (ഇരുവരും ബഹ്‌റൈൻ), സാദിക്ക്, റഷീദ, ജമീല (എല്ലാവരും മാണിയൂർ) എന്നിവരാണ്.

കബറടക്കം രാവിലെ 10.00 മണിക്ക് കുണ്ടലക്കണ്ടി പാറൽ ജുമാമസ്ജിദ് കബർസ്ഥാനിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!