കണ്ണൂർ: പയ്യാമ്പലത്ത് മത്തി ച്ചാകര. ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് ചെറിയ മത്തിയുടെ ചാകരയുണ്ടായത്. കൂട്ടമായി കരയ്ക്കടിഞ്ഞ മത്തിപ്പെറുക്കാൻ നാട്ടുകാരും വിനോദ സഞ്ചാരികളും മത്സ്യ തൊഴിലാളികളും കൂട്ടത്തോടെയെത്തി. പലരും സഞ്ചികളിൽ നിറയെ മത്തിയുമായാണ് മടങ്ങിയത്. ഇതോടെ മത്തി ചാകര കൊയ്യാൻ ബോട്ടുകളും പുറംകടലിൽ എത്തി. ഇതോടെ മത്തി കരയ്ക്കടിക്കുന്നത് കുറഞ്ഞു.
പിന്നീട് എത്തിയവർക്ക് വളരെ കുറിച്ചു മാത്രമേ മത്തി കിട്ടിയിരുന്നുള്ളു. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിയാളുകളെത്തിയെങ്കിലും പലർക്കും വളരെ കുറച്ചു മാത്രമേ ലഭിച്ചിട്ടുള്ളൂ. കടലിൽ മത്തി പെറുക്കാനെത്തിയവരെ ലൈഫ് ഗാർഡുമാർ നിയന്ത്രിച്ചു. കൈനിറയെ മത്തിയുമായാണ് ആദ്യമെത്തിയവരിൽ ചിലർ മടങ്ങിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

