അൽ ഫാത്തിഹ ഫെസ്റ്റ് ഗംഭീരമായ തുടക്കം

Kannadiparamba online news


കണ്ണാടിപറമ്പ് :- ദാറുൽ ഹസനത്ത് ട്രെൻഡ് പ്രീ സ്കൂൾ അൽ ബറാറാ ഫാത്തിഹ ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് മതപരമായ അറിവുകളും കഴിവുകളും വളർത്തി കൊണ്ടുവരുവാൻ രക്ഷിതാക്കൾ മുൻകൈ എടുക്കണമെന്ന് ഫാത്തിഹ ഫെസ്റ്റ് ഉത്ഘാടനം ചെയ്തു കൊണ്ട് സ്കൂൾ ചെയർമാൻ കെ പി അബൂബക്കർ ഹാജി അഭിപ്രായപെട്ടു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹിമാൻ വേങ്ങാടൻ അധ്യക്ഷതയിൽ സ്കൂൾ സി ഇ ഒ ഡോ. താജുദ്ധീൻ വാഫി, മാനേജർ മുഹമ്മദ്‌ കുഞ്ഞി, ഖാലിദ് ഹാജി, മുഹമ്മദ്‌ മങ്കടവ്, സലീന ടീച്ചർ, സൗദാബി ടീച്ചർ,ജൂസൈന ടീച്ചർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയുണ്ടായി. കൺവീനർ രഹ്‌നസ് സ്വാഗതവും ഉനൈസാ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ മത്സരങ്ങൾ നടന്നു. മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികളെ ട്രെൻഡ് സോണൽ ലെവൽ മത്സരങ്ങളിൽ പങ്കെടുപ്പിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!