കണ്ണാടിപ്പറമ്പ് ▾: എം.എസ്.സി കെമിസ്ട്രി & ഡ്രഗ് കെമിസ്ട്രി സ്‌പെഷ്യലൈസേഷൻ പരീക്ഷയിൽ സർവകലാശാല തലത്തിൽ രണ്ടാം റാങ്ക് നേടിയ അശ്വതി പ്രകാശ്നെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കണ്ണാടിപ്പറമ്പ് അനുമോദിച്ചു.
ചടങ്ങിൽ മണ്ഡലം സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണൻ ഉപഹാരം നൽകി. സനീഷ് ചിറയിൽ, അസീബ് കണ്ണാടിപ്പറമ്പ്, റിയാസ്, അശോകൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വിദ്യാർത്ഥികളുടെ കരിയറിനെയും ഉന്നത വിജയങ്ങളെയും പ്രോത്സാഹിപ്പിക്കാൻ ഈ രീതിയിലുള്ള അംഗീകാരങ്ങൾ ഏറെ പ്രാധാന്യമുള്ളതാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.