ചേലേരി ▾
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, ജൂലൈ 20-ന് (ഞായറാഴ്ച) വൈകിട്ട് 4 മണിക്ക്, ചേലേരിമുക്കിലെ കൊളച്ചേരി സർവീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന വെൽഫെയർ പാർട്ടി സ്നേഹസംഗമത്തിൽ പങ്കെടുക്കും.
പരിപാടിയുടെ ഉദ്ഘാടനം വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ നിർവഹിക്കും.
പുതുതായി പാർട്ടിയിലേക്കു ചേർന്നവർക്കുള്ള സ്വീകരണം, വ്യാപാരികളേയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും ആദരിക്കൽ, അനുമോദനം എന്നിവയും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രവർത്തക സംഗമത്തിൽ ജില്ലാ സെക്രട്ടറി സി.കെ. മുനവ്വിർ, മുഹമ്മദ് എം.വി., നിഷ്താർ കെ.കെ., നൗഷാദ് ചേലേരി, അഷ്റഫ് പുഷ്പഗിരി, ഇക്ബാൽ തളിപ്പറമ്പ് എന്നിവർ പങ്കെടുക്കും.