കണ്ണാടിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC, Plus Two പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ അനുമോദിക്കുകയും, രോഗികൾക്ക് ചികിത്സാ സഹായം നൽകുകയും ചെയ്തു.
ജൂലൈ 12 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് കണ്ണാടിപ്പറമ്പ് വ്യാപാര ഭവനിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് സി. കുഞ്ഞമ്മദ് ഹാജി അധ്യക്ഷനായി. യൂണിറ്റ് ജനറൽ സെക്രട്ടറി കെ. രാജൻ സ്വാഗതം പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി വിദ്യാർത്ഥികളെ അനുമോദിച്ച് ക്യാഷ് അവാർഡും മൊമെന്റോയും വിതരണം ചെയ്തു. കൂടാതെ, രോഗികൾക്കായുള്ള ചികിത്സാ സഹായ വിതരണം നിർവഹിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് സുധാകരൻ, എം. ടി. മുഹമ്മദ് കുഞ്ഞി, എം. സുധാകരൻ, പി. വി. അബ്ദുസ്സലാം, മുസമ്മിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. മുനീർ നന്ദി പറഞ്ഞു.
