കണ്ണൂർ: വാഹനാപകടത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിൽ ആയിരുന്ന ഓട്ടോ ഡ്രൈവർ ഗോപിനാഥൻ (അച്ചൂട്ടി) അന്തരിച്ചു.
പള്ളിക്കുന്ന് – പെരുമണ്ണ് മല്ലിശേരി ഇല്ലത്തു നാരായണൻ നമ്പൂതിരിയുടെയും, പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിനു സമീപം വടക്കെ വാര്യത്ത് ലക്ഷ്മിക്കുട്ടി വാര്യസരുടെയും മകനാണ് അച്ചൂട്ടി.
ഫെബ്രുവരി 15-ന് ചാല പനോന്നേരിയിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നു.
ഭാര്യ: വസന്ത
മക്കൾ: മഞ്ജുല, മിഥുൻ (KVR Maruti, പുതിയതെരു)
മരുമക്കൾ: മുരളീധര വാര്യർ (ജ്യോൽസ്യൻ, കല്യാശ്ശേരി), ദിവ്യ
സഹോദരങ്ങൾ: പത്മാവതി, ചന്ദ്രവല്ലി, ജയനാരായണൻ
പരേതരായ കമലം, യശോദ, ബാലകൃഷ്ണ വാര്യർ, രാമചന്ദ്ര വാര്യർ