കണ്ണാടിപ്പറമ്പ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ നാടെങ്ങും നിശ്ചലമായി. ഇന്നലെ അർധരാത്രി 12 മണി മുതൽ ഇന്ന് രാത്രി 12 മണി വരെ നടക്കുന്ന പണിമുടക്കിൽ കണ്ണാടിപ്പറമ്പിലെയും സമീപ പ്രദേശങ്ങളായ നാറാത്ത്, കമ്പിൽ, കൊളച്ചേരി, കക്കാട് എന്നിവിടങ്ങളിലെയും കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. മാത്രമല്ല, സ്വകാര്യ ബസുകൾക്കൊപ്പം കെ.എസ്.ആർ.ടി.സി ബസുകൾ കൂടി പണിമുടക്കിന്റെ ഭാഗമായി മാറിയപ്പോൾ പൊതുഗതാഗതത്തെ ആശ്രയിക്കുന്ന യാത്രക്കാർ വലഞ്ഞിരിക്കുകയാണ്. വിരലിലെണ്ണാവുന്ന സ്വകാര്യ വാഹനങ്ങൾ ഓടുന്നത് ഒഴിച്ചുനിർത്തിയാൽ കണ്ണൂർ നഗരം അടക്കം നിശ്ചലമായ അവസ്ഥയിലാണ്.
ബി.എം.എസ് ഒഴികെ കേന്ദ്ര ട്രേഡ് യൂനിയനുകൾ സംയുക്തമായാണ് സമരമുഖത്തുള്ളത്. അതേസമയം, ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ആംബുലൻസ്, പത്രം, പാൽവിതരണം തുടങ്ങിയ അവശ്യസർവിസുകളെ ഒഴിവാക്കിയിട്ടുണ്ട്.
ദേശീയ പണിമുടക്ക് തുടരുന്നു: കണ്ണാടിപ്പറമ്പിലും സമീപ പ്രദേശങ്ങളിലും സമ്പൂർണ്ണം
