കാഞ്ഞങ്ങാട്: യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം കാണപെട്ട റെയില്‍പാളത്തിനടുത്തായി കാര്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം.
തൃക്കരിപ്പൂര്‍ പേക്കടത്തെ പരേതനായ രാജന്റെ മകള്‍ അമൃതരാജ് (27) ആണ് മരിച്ചത്.
തൃക്കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്നും ഇരുന്നൂര്‍ മീറ്റര്‍ വടക്ക് മാറി സെന്റ് പോള്‍സ് സ്‌കൂളിന് സമീപം റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടത്.
ട്രാക്കിന് സമീപം കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ചന്തേര പൊലിസ് സ്ഥലതെത്തത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഗള്‍ഫിലായിരുന്ന യുവതി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നാട്ടിലെത്തിയതായിരുന്നു.
കാഞ്ഞങ്ങാട് അരിമല ആശുപതിയിലെ നഴ്‌സായിരുന്ന അമൃതയുടെ വിവാഹം കഴിഞ്ഞത് എഴ് മാസം മുന്‍പാണ് വിവാഹത്തോടനുബന്ധിച്ചാണ് ആശുപ്രതിയില്‍ നിന്നും ജോലി ഒഴിവായത്. ആര്‍.ഡി.ഒ ഇന്‍ക്വസ്റ്റ് നടത്തും.