കണ്ണൂർ. മെഡിക്കൽ കോളേജ് ഉൾപ്പെടയുള്ള സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരെയും മരുന്നും ഓപറേഷൻ ഉപകരണങ്ങളും ഉറപ്പ് വരുത്തുന്നതിൽ അനാസ്ഥ പ്രകടിപ്പിക്കുന്ന ആരോഗ്യ വകുപ്പിന് അടിയന്തര സർജറി അനിവാര്യമാണെന്ന് യൂത്ത്ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ അഭിപ്രായപെട്ടു.ആരോഗ്യ മേഖലയിലെ തകർച്ചയിൽ പ്രതിഷേധിച്ച് യൂത്ത്ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഡി എം ഒ ഓഫീസ് മാർച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
പിണറായി ഭരണത്തിൽ സിറിഞ്ചും നൂലും ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങളും രോഗികൾ വില കൊടുത്ത് വാങ്ങിക്കേണ്ട സ്ഥിയാണ്.
പി ആർ വർക്കിലൂടെ കേരളം ആരോഗ്യമേഖലയിൽ ഒന്നാമതെന്ന മന്ത്രി വീണാ ജോർജിന്റെ അവകാശ വാദമാണ് യൂറോളജി തലവനും ഇടത്സഹയാത്രികൻ കൂടിയായ ഡോക്ടർ ഹാരിസിന്റെ വെളിപ്പെടുത്തലിൽ തകർന്നത്. ആരോഗ്യ രംഗത്ത് സർക്കാർ ഫണ്ട് വിനിയോഗിക്കുന്നതിൽ ഏറെ പിന്നിൽ നിൽക്കുന്ന യു .പി ക്കൊപ്പമാണ് കേരളത്തിന്റെ സ്ഥാനമെന്ന സത്യം കള്ള കണക്കുകൾ നിരത്തുന്ന ആരോഗ്യമന്ത്രി തിരിച്ചറിയണം. സർക്കാർ ചിലവിൽ ഒരു ലക്ഷം രൂപയുടെ കണ്ണട വെച്ച മന്ത്രിമാർക്ക്
കാഴ്ച കുറവല്ല മറിച്ച് കാഴ്ചപ്പാടിന്റെ പ്രശ്നമാണ് നേരിടുന്നത്.പിണറായി ഭക്തി മൂലം വലതുകാലിന് പകരം ഇടതു കാലിന് ഓപ്പറേഷൻ നടത്തുന്ന ഡോക്ടർമാർ വരുത്തിവെക്കുന്ന ചികിത്സാ പിഴവ് ഗൗരവതരമാണ്.ഒരു രോഗത്തിന് ചികിത്സ തേടി സർക്കാർ ആശുപത്രിയിൽ വരുന്നവർ കാൽ ഡസൻ രോഗങ്ങളുമായിട്ടാണ് മടങ്ങുന്നത്.ആരോഗ്യ മേഖലയിലെ തകർച്ച വിളിച്ചു പറഞ്ഞതിന്റെ പേരിൽ കഫീൽഖാനെ നേരിട്ട യു പി മുഖ്യൻ യോഗിയുടെ മാർഗം പയറ്റാൻ മുഖ്യമന്ത്രി ശ്രമിച്ചാൽ തെരുവിൽ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ അധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.സി.നസീർ സ്വാഗതവും,ട്രഷറർ അൽതാഫ് മാങ്ങാടൻ നന്ദിയും പറഞ്ഞു ജില്ലാ ഭാരവാഹികളായ ഖലീൽ റഹ്മാൻ, കെ കെ ഷിനാജ്, തസ്‌ലീം ചേറ്റംകുന്ന്, സൈനുൽ ആബിദ്, ലത്തീഫ് ഇടവച്ചാൽ, ഷംസീർ മയ്യിൽ, സലാം പോയനാട് അഴീക്കോട് മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി സി പി റഷീദ് നേത്രത്വം നൽകി.
ആരോഗ്യവകുപ്പിന് സർജറി അനിവാര്യം. പി . ഇസ്മായിൽ
