ഞാറ്റുവേല ചന്തയും കർഷക സഭയും

kpaonlinenews

കണ്ണൂർ കോർപ്പറേഷൻ്റെയും പുഴാതി കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും നടത്തി. പുഴാതി കൃഷി ഭവനിൽ നടന്ന ചടങ്ങ് മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ പനയൻ ഉഷ, ടി രവീന്ദ്രൻ , കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ തുളസി ചെങ്ങാട്ട്, കൃഷി ഓഫീസർ പ്രമോദ് ഇ എന്നിവർ പങ്കെടുത്തു. ചന്തയിൽ കർഷകർക്കുള്ള തെങ്ങിൻ തൈകൾ, നടീൽ വസ്തുക്കൾ , കാർഷിക ഉദ്പാദന ഉപാധികൾ എന്നിവയും സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നുണ്ട്.

Share This Article
error: Content is protected !!