കണ്ണൂർ .അമിത വേഗതയിൽ ഓടിച്ചു വന്ന് അശ്രദ്ധയിൽ സ്വകാര്യ ബസിൻ്റെ പിറകിൽ ഇടിച്ച് നിർത്താതെ പോയ ലോറി ഡ്രൈവർക്കെതിരെ പരാതിയിൽ ടൗൺപോലീസ് കേസെടുത്തു. കെ .എൽ.58. ബി. 8595 നമ്പർ ബസ് ഉടമകണ്ണൂർ കക്കാട് സ്വദേശി കെ.സുമേഷിൻ്റെ പരാതിയിലാണ് കെ.എൽ.60.കെ.3254 നമ്പർ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തത്.ജൂൺ 30 ന് വൈകുന്നേരം 7 മണിക്ക് പുല്ലൂപ്പിക്കടവിൽ നിന്നും കണ്ണൂർ ആശുപത്രി ഭാഗത്തേക്ക് പോകവെ കുഞ്ഞിപ്പള്ളിക്ക് സമീപം വെച്ചാണ് അപകടം.ബസിന് പിറകിൽ ലോറി ഇടിച്ചതിനെ തുടർന്ന്
80,000 രൂപയുടെ നഷ്ടമുണ്ടായെന്ന പരാതിയിൽ കേസടുത്ത പോലീസ് അന്വേഷണം തുടങ്ങി.
ബസിന് പിറകിലിടിച്ച ലോറിനിർത്താതെ പോയി
