കണ്ണാടിപ്പറമ്പ: മൂന്നാം വയസ്സിൽ അതുല്യ വിജയം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് കണ്ണാടിപ്പറമ്പിലെ ഇനായ് സജിൻ എന്ന കൊച്ചുമിടുക്കൻ. ഈ മാസം 4-ന് ആണ് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് (ഐ.ബി.ആർ)’ അംഗീകാരം ഈ കൊച്ചുമിടുക്കനെ തേടിയെത്തിയത്. 25 ഫലങ്ങൾ, 18 തറക്കറികൾ, 8 ഗ്രഹങ്ങൾ, 5 ബാലഗ്രഹങ്ങൾ, 13 നിറങ്ങൾ, 12 ആകൃതികൾ എന്നിവ ഇനായ്ക്ക് മനഃപാഠമാണ്. മാത്രമല്ല, ഇംഗ്ലീഷ്, ഹിന്ദി, റഷ്യൻ, സ്പാനിഷ്, ഗ്രീക്ക് ഭാഷകളിലെ അക്ഷരമാലകളും ഈ മിടുക്കൻ ഹൃദ്യസ്ഥമാക്കിയിട്ടുണ്ട്. കേവലം 3 വയസ്സും 10 മാസവും പ്രായമുള്ള ഇനായ്, പുല്ലൂപ്പി ടാക്കീസ് റോഡിലെ കുറിയ ഹൗസിൽ താമസിക്കുന്ന സജിൻ – രമ്യ ദമ്പതികളുടെ മകനാണ്.
അഭിമാനം വാനോളം; ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സി’ൽ ഇടംനേടി കണ്ണാടിപ്പറമ്പിലെ മൂന്നു വയസ്സുകാരൻ!!
