പുതിയതെരു കേരകൃഷി സംരക്ഷണത്തിനായി ലോകബേങ്ക് നൽകിയ 139 കോടി രൂപ വക മാറി ചിലവഴിച്ച സർക്കാർ നീക്ക ത്തിനെതിരേയും നെൽകർഷകരോട് സർക്കാർ കാട്ടുന്ന അവഗണനക്കെതിരേയും കർഷക കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണയുടെ ഭാഗമായി ചിറക്കൽ പഞ്ചായത്തിലെ കൃഷിഭവന് മുന്നിൽ നടന്ന ധർണ സംസ്ഥാന സെ ക്രട്ടറി പി.ഒചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ബാലകൃഷ്ണൻ മു ഖ്യപ്രഭാഷണം നടത്തി. വി. രാ ജൻ അധ്യക്ഷനായി. ആർ. പ്ര മോദ്, യു. ഹംസ ഹാജി, എം. സി ദിനേശൻ, ഉണ്ണികൃഷ്ണൻ സം സാരിച്ചു. ജയറാം പള്ളിക്കുളം, പാറയിൽ ശ്രീരതി, പി.വി സീമ, കെ.വി സിന്ധുനേതൃത്വം നൽകി
ചിറക്കൽ കൃഷിഭവന് മുന്നിൽ ധർണ നടത്തി
