മയ്യില്‍: വര്‍ധിച്ചു വരുന്ന റോഡപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗത നിയമങ്ങളെകുറിച്ചറിയാനും മയ്യിലില്‍ ട്രാഫിക് കോര്‍ണര്‍ തുറന്നു. കുസാറ്റിന്റെ സഹകരണത്തോടെ സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബി.ആര്.സി, മയ്യില്‍ ഇടൂഴി മാധവന് നമ്പൂതിരി സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ എസ്.പി.സി. യൂണിറ്റ് എന്നിവ ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയത്. ഗതാഗത നിയമങ്ങള്‍, ചിഹ്നങ്ങള്‍ തുടങ്ങി റോഡ് സുരക്ഷയെ കുറിച്ചറിയേണ്ടതെല്ലാം വ്യത്യസ്ത നിറങ്ങളില്‍ ഒരുക്കിയാണ് ട്രാഫിക് കോര്‍ണര്‍ നിര്‍മിച്ചത്. ജില്ലയിലെ റോഡപകടങ്ങളുടെ ഒരോ മാസങ്ങളിലെ കണക്കുകളും ഇവിടെ രേഖപ്പെടുത്തും. സ്ട്രീം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പ്രഥമ സംരഭമാണിത്. പരിപാടിയുടെ ഉദ്ഘാടനം തളിപ്പറമ്പ് എ.എം.വി.ഐ. സി.എന്‍. പത്മരാജന് നിര്‍വഹിച്ചു. സമഗ്ര ശിക്ഷ കണ്ണൂര്‍ പ്രോഗ്രാം ഓഫീസര്‍ ഡോ പി.കെ. സബിത്ത് വിശദീകരണം നല്കി. ബി.പി.സി. ഗോവിന്ദന് എടാടത്തില്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം വി.വി.അനിത, ഡി.പി.ഒ. ഡോ. പി.കെ. ദീപേഷ്, പ്രിന്‍സിപ്പല്‍ എം.കെ. അനൂപ്കുമാര്‍, മയ്യില്‍ ഇന്‍സ്പെക്ടര്‍ ഫൈറൂസ് മുഹമ്മദ്, പ്രഥമാധ്യാപിക എം. ബീന, കെ.കെ. വിനോദ്കുമാര്‍, കെ.സി.സുനില്‍, സി.പി.ഒ. പി.വി.പ്രസീത, പി.ടി.എ. പ്രസിഡന്റ് സി.പത്മനാഭന് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

