26 ാം വാർഷികവും ആദരവും

Kannadiparamba online news

വളപട്ടണം : സോഷ്യൽ വെൽഫേർ റിലീഫ് കമ്മിറ്റിയുടെ 26 ാം വാർഷികവും മൂന്ന് വ്യക്തിത്വങ്ങൾക്ക് ആദരവും നൽകി. 5001 രൂപയും പ്രശസ്തി പത്രവും മെമന്റോവുമടങ്ങുന്ന പി.കെ മുഹമ്മദ് റാഫി വിദ്യഭ്യാസ പുരസ്ക്കാരം സുബുലുസലാം എൽ.പി സ്കൂൾ പ്രധാനധ്യാപകൻ പി.കെ ഹസീനയ്ക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി ഷമീമയും ഖുർആൻ കാലിഗ്രാഫിയിലൂടെ സ്വന്തം കൈയക്ഷരത്തിൽ എഴുതിയ ഫാത്തിമ സിയക്കുള്ള ആദരവ് മുസ്ലിം ലീഗ് പ്രസിഡന്റ് എം. അബ്ദുറഹിമാൻ ഹാജിയും കമ്മിറ്റി വൈസ് പ്രസിഡന്റായ കബീർ കണ്ണാടിപ്പറമ്പ് പ്രസ് ക്ലബ്ബ് സെക്രട്ടറി യായതിലുള്ള ആദരവ് എളയടത്ത് അശ്റഫും അരി വിതര ണം പി.കെ ഹസീനയും തയ്യൽ മെഷീൻ വിതരണം കമ്മക്കോ ത്ത് ജാഫർ തങ്ങളും വസ്ത്ര വിതരണം ഇബ്റാഹിം മൗലവി അൻസാർ മസ്‌ജിദും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷമീമ ഉദ്ഘാടനം ചെ യ്തു. കളത്തിൽ സുബൈർ അധ്യ ക്ഷനായി.

സെക്രട്ടറി കെ.എം താജു ദീൻ, കെ. അഷ്കർ, ആന്തൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആമിന, പി. ഇസ്മാഈൽ ഹാജി, എം.പിസു ബൈർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!