ഉളിക്കൽ: വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നായ എംഡി എം എ വിൽപന പോലീസ് റെയ്ഡിൽ യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. കർണ്ണാടക ഷിമോഗ സ്വദേശിനി കോമള (31), നുച്ചാട് സ്വദേശി പൊന്നനിച്ചിവീട്ടിൽ മുബഷീർ (31), വിരാജ് പേട്ട സിദ്ധാപുരം സ്വദേശി ബട്വൻഹൗസിൽ അബ്ദുൾ ഹക്കീം (32) എന്നിവരെയാണ് റൂറൽജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്തോടെ ഉളിക്കൽ പോലീസ് അറസ്റ്റു ചെയ്തത്.പ്രതികളിൽ നിന്നും അഞ്ച് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ലഹരി വിൽപ്പനക്കുള്ള കവറുകളും അളവുയന്ത്രവും പോലീസ് കണ്ടെടുത്തു.
പോലീസിനെ കണ്ടപ്പോൾ മയക്കുമരുന്ന് ക്ലോസറ്റിലിട്ട് നശിപ്പിക്കാനും പ്രതികൾ ശ്രമം നടത്തിയതായും പോലീസ് അറിയിച്ചു
മാരക ലഹരി മരുന്നുമായി യുവതിയുൾപ്പടെ മൂന്ന് പേർ പിടിയിൽ
